SomBeat.com
Njan
Female voice melody
Share Direct Link
ഒറ്റക്കിരിക്കുവാൻ കൊതിക്കുവാറുണ്ടെൻ മനം എന്നിലെ ഞാനാകുവാനായിമാത്രം. ഇത്തിരി നേരമെങ്കിലും നല്കണമെനിക്ക് എന്നിലെ എന്നെ തഴുകുവാനായി... ഏകാന്തതൻ വഴിത്താരകളെ ഞാനിന്നേറെ പ്രണയിക്കുന്നു ഓടിമറഞ്ഞ ഓർമ്മകളെയോർത്തു എന്നിലെ ദുഃഖങ്ങളെ മിഴിനീരാൽ ഒഴുക്കുവാനായി. എന്നെ തഴുകിടും വിരഹത്തിൻ യാമത്തിലേറെയും ഞാനറിയുന്നു എന്നെ പുൽകുന്ന നിൻ സ്നേഹത്തിന് ഓർമ്മകൾ തൻ സാന്നിധ്യം. തമ്മിലെ ഇണക്കങ്ങളും പിണക്കങ്ങളും ഓർമ്മകളായെന്നിൽ മുളപൊട്ടിടും നേരം അറിയുന്നു ഞാനെന്നിലെ നഷ്ട്ടങ്ങളൊക്കെയും അത്രമേൽ പ്രിയമുള്ള ഇഷ്ട്ടങ്ങളായിരുന്നുവെന്ന് രാവുയർന്നിടും നേരമെൻ മിഴികളിൽ വിരഹകണ്ണുനീർ ഉതിർന്നിടുന്നു. ഓർമ്മതൻ ചങ്ങലയിൽ കുരുങ്ങി നഷ്ടങ്ങളാൽ കൈകോർത്ത് എനിക്കെന്നിലെ എന്നെയും പാതിവഴിയിൽ നഷ്ടമായിരിക്കുന്നു.... മറവിതൻ മുഖമൂടി ചാർത്തി ഞാൻ ഓരോ പകലിനെയും വരവേടറ്റിടുന്നു... അന്തിമയങ്ങിടും നേരങ്ങളിൽ ഇന്ന് ഞാൻ എന്നിലെ എന്നെ അറിഞ്ഞിടുന്നു... പകലിൻ വെളിച്ചത്തിൽ തിളങ്ങിടും എന്നിലെ തിളക്കങ്ങളൊക്കെയും രാത്രിയാമങ്ങളെൻ കണ്ണുനീരാൽ മങ്ങിടുന്നു... പകലുകൾ മാഞ്ഞിടും സൂര്യാസ്തമയത്തോടൊന്നിച് എന്നിലെ സങ്കട തിരമാലകൾ ഒഴുകിടുന്നു ... ഉടഞ്ഞു വീഴുന്നെനിലെ മറവിതൻ മുഖമൂടി... രാത്രിതൻ യാമങ്ങളിലെപ്പോഴും .... വിദൂരമാം നടപാതയിലേക്ക് കണ്ണും നട്ട് ഏകയായി മിഴി നിറച്ചു നിന്ടെ വരവിനെന്നപോൽ ഇന്നും ഞാൻ നിനക്കായി കാത്തിരുന്നീടുന്നു... നിന്ടെ ഓർമ്മകളേം തലോടി ദിനരാത്രങ്ങൾ തൻ താളുകൾ മറച്ചിടുന്നു... ഇഷ്ട്ടങ്ങളെല്ലാം നഷ്ട്ട സ്വപ്ങ്ങൾതൻ കുരുക്കിൽ കുരുങ്ങി ഒരിക്കലും തിരിച്ചുകിട്ടാത്ത വിധം നഷ്ടമായ വേദനയാൽ ആരുമേയറിയാതെ അറിയാതെ ഏകയായി നീറി വിതുമ്പിടുന്നു... നീ ഇല്ലെന്നോർക്കുന്ന ഓരോ നിമിഷങ്ങളുംഎന്നെ ഓർമ്മിപ്പിക്കുന്നു എനിക്ക് നഷ്ടമായ എന്നിലെ പഴയ എന്നെക്കുറിച്ച്.പ്രിയമുള്ളവരെയോർത് എന്നിലെ ദുഃഖങ്ങളെ പുഞ്ചിരിതൻ മുഖമൂടിയിൽ മറച്ചുവെച്ചു നയിക്കു
Download Music and Video
Sign up now and you will be able to download MP3 videos and music!